Executive Members In 2024-2025
കോർക്ക് പ്രവാസി മലയാളി അസോസിയേഷന് പുതിയ നേതൃത്വം
അയർലണ്ടിലെ ഏറ്റവും വലിയ കൗണ്ടിയായ കോർക്കിലെ പ്രവാസിമലയാളികളുടെ കൂട്ടായ്മയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് വാർഷിക പൊതുയോഗം കെറിപൈക്ക് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു. 2026 ഫെബ്രുവരി 28ന് നടന്ന പൊതുയോഗത്തിൽ വൈസ്പ്രസിഡന്റ് ശ്രീ ടോജി ചെറിയാൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ഷിജു ജോയി 2025 ലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ ബിന്നി മാത്യൂസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംഘടനയുടെ സുഗമമായ പ്രവർത്തനവും തുടർച്ചയും കണക്കിലെടുത്ത് കമ്മിറ്റികളുടെയും ഭാരവാഹികളുടെയും കാലാവധി രണ്ടു വർഷമായി നിശ്ചയിച്ചു. അതനുസരിച്ചു പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയേയും പൊതുയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് – ടോജി ചെറിയാൻ വർഗ്ഗീസ്, സെക്രട്ടറി – ബിനു തോമസ്, ട്രഷറർ – ഷിജു ജോയി, വൈസ് പ്രസിഡന്റ് – റോയി കൊച്ചാക്കൻ, ജോയിന്റ് സെക്രട്ടറി – ജെനീഷ് ജയിംസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ രാഹുൽ ബാബു, ബീന ബി, മഞ്ജു സഞ്ജിത്ത്, ജോർജ്ജ് ജോസ്, സരിൻ വി സദാശിവൻ, ജെയ്സൺ ജോബ്, റിക്കി തോമസ്,
അരുൾകൃഷ്ണ, ജോബിൻ ജോസ്, ബിനുരാജ്, ജിബിൻ ജോസ്, സുരേഷ് കൃഷ്ണൻ, അനിൽ വർഗീസ്, ടോണിഷ് പി ജോസ് എന്നിവരാണ്.
കോർക്കിൽ പ്രവാസികളായി എത്തിയിട്ട് രണ്ട് ദശകം പൂർത്തിയാകുമ്പോൾ ആദ്യ കാലത്തേതിൽ നിന്നും വ്യത്യസ്തമായ വെല്ലുവിളികളാണ് ഇന്ന് നാം നേരിടുന്നത്. പ്രവാസികളുടെ എണ്ണത്തിൽ വന്ന വർധനവിനോടൊപ്പം പൊതുസമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടിലും വ്യത്യാസങ്ങൾ പ്രകടമായിട്ടുണ്ട്. ഇവയെല്ലാം ഉൾക്കൊണ്ടുകൊണ്ടും മലയാളി സമൂഹത്തെ ഏകോപിപ്പിച്ചുകൊണ്ടും പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനു ഉത്തരവാദിത്വമുണ്ട്. പ്രവാസി സമൂഹത്തിന്റെ പൊതുനന്മയ്ക്കും കലാകായികസംസ്കാരിക ഉന്നമനത്തിനുംവേണ്ടി കോർക്കിലെ പൊതുസമൂഹവുമായി ഒത്തുചേർന്നു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അതിനായി പ്രവാസികളായ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും പുതിയ ഭാരവാഹികൾ അറിയിച്ചു. പോയവർഷം സംഘടനയ്ക്കുവേണ്ടി നിസ്വാർത്ഥമായ സേവനം ചെയ്തു കാലാവധി പൂർത്തിയാക്കിയ എല്ലാ മുൻഭാരവാഹികൾക്കും പൊതുയോഗം കൃതജ്ഞത രേഖപ്പെടുത്തി. പൊതുയോഗത്തിന് വേണ്ടി ലഘുഭക്ഷണം സംഭാവന ചെയ്ത സാഫ്രോൺ ഹൗസ് റെസ്റ്റോറന്റിനു പ്രത്യേകമായ നന്ദി അറിയിക്കുന്നു.